എന്‍ഡിഎയുടെ ഭാഗമായി പത്ത വര്‍ഷം നടന്നു കാലു തളര്‍ന്നതല്ലാതെ എന്തു കിട്ടി എന്ന് ബിഡിജെഎസ് ചിന്തിക്കട്ടെ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണി മാറ്റം അവര്‍ ആലോചിക്കുന്നുണ്ട്. അവര്‍ ആലോചിക്കട്ടെയെന്നും എസ്എന്‍ഡിപി ഇടപെടില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. നടന്നു കാലു തേഞ്ഞതല്ലാതെ അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഇടതുപക്ഷത്തുള്ളവര്‍ക്ക് എന്തൊക്കെ കിട്ടി. എന്‍ഡിഎയില്‍ അവര്‍ക്ക് ഒന്നുമില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടു ലീഗ് വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ലീഗുകാര്‍ തന്നെ തേജോവധം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ച ലീഗുകാര്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ആളും അര്‍ഥവും നല്‍കിയതായും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

