24 January 2026, Saturday

Related news

January 18, 2026
January 4, 2026
December 22, 2025
December 18, 2025
December 17, 2025
December 13, 2025
November 23, 2025
November 19, 2025
November 17, 2025
November 17, 2025

ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായിട്ട് എന്ത് കിട്ടിയെന്ന് അവര്‍ ചിന്തിക്കട്ടെയെന്ന് വെള്ളാപ്പള്ളി

Janayugom Webdesk
തിരുവനന്തപുരം
December 18, 2025 1:57 pm

എന്‍ഡിഎയുടെ ഭാഗമായി പത്ത വര്‍ഷം നടന്നു കാലു തളര്‍ന്നതല്ലാതെ എന്തു കിട്ടി എന്ന് ബിഡിജെഎസ് ചിന്തിക്കട്ടെ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണി മാറ്റം അവര്‍ ആലോചിക്കുന്നുണ്ട്. അവര്‍ ആലോചിക്കട്ടെയെന്നും എസ്എന്‍ഡിപി ഇടപെടില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. നടന്നു കാലു തേഞ്ഞതല്ലാതെ അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഇടതുപക്ഷത്തുള്ളവര്‍ക്ക് എന്തൊക്കെ കിട്ടി. എന്‍ഡിഎയില്‍ അവര്‍ക്ക് ഒന്നുമില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടു ലീഗ് വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ലീഗുകാര്‍ തന്നെ തേജോവധം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ച ലീഗുകാര്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ആളും അര്‍ഥവും നല്‍കിയതായും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.