Site icon Janayugom Online

അരങ്ങിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട് വെള്ളരി നാടകം “ആയഞ്ചേരി വല്ല്യശ്മാൻ ”

നമ്മുടെ തനത് ജനകീയ നാടക ചരിത്രത്തിൽ വിപ്ലവകരമായ ചലനമുണ്ടാക്കി, അരങ്ങിലെ നിത്യ വിസ്മയമായി മാറിയ നാടകമാണ് ടി പി സുകുമാരൻ മാസ്റ്ററുടെ ആയഞ്ചേരി വല്ല്യശ്മാൻ. പഴയ വെള്ളരിനാടക സംസ്കാരത്തെ തനതായ ഒരു
ഫോക്ക്ലോറിന്റെ പിൻബലത്തോടുകൂടി അവതരിപ്പിക്കപ്പെട്ട നാടകമാണിത്.

 

34 വർഷങ്ങൾ പിന്നിട്ട ഈ വെള്ളരിനാടകം ഒരു അത്ഭുതമായി ഇന്നും അരങ്ങുകളെ ഉണർത്തുന്നു. സംവിധാന മികവിലൂടെ ലളിതവും സുന്ദരവുമായ ഈ നാടകാനുഭവത്തെ വേദിയിൽ ഉജ്വലമാക്കിയത് എഴുത്തുകാരനും അഭിനേതാവുമായ ടി പവിത്രനാണ്. 16 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോൾ ഈ നാടകത്തെ വേദിയിലെത്തിച്ചിരിക്കുന്നത് കണ്ണൂർ യുവകാലസാഹിതിയാണ്.

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൻ്റേയോ കർണ്ണകഠോര സംഗീതത്തിന്റെയോ അകമ്പടിയില്ലാതെ പുരുഷന്മാർ തന്നെ സ്ത്രീ വേഷം കെട്ടിയാടുന്നു. സംഗീതക്കാരെ വേദിയിലിരുത്തി, കേട്ടു കേൾവി മാത്രമായ വെള്ളരിനാടകത്തെ, പഴയതും പുതിയതുമായ നാടക തലമുറകൾക്ക് മുന്നിലവതരിപ്പിച്ചു വരികയാണ് യുവകലാസാഹിതി . ചിരിയും ചിന്തയും സമ്മാനിച്ചു നിറഞ്ഞ കയ്യടികളോടെയാണ് ആയഞ്ചേരി വല്ല്യശ്മാൻ ജൈത്രയാത്ര തുടരുന്നത്.

പ്രഗത്ഭരായ 13 അഭിനേതാക്കളിലൂടെയാണ് പ്രസക്തമായ ഈ നാടകം അരങ്ങിലെത്തുന്നത്. യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഈ നാടകം 19 ന് കോഴിക്കോട് അരങ്ങിലെത്തും. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ശേഷമാണ് വൈകീട്ട് ഏഴിന് നാടകം അരങ്ങേറുക.

 

You may also like this video

Exit mobile version