Site iconSite icon Janayugom Online

13 വർഷത്തെ നിയമപോരാട്ടത്തിൽ വിധി; കര്‍മയോദ്ധാ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി, മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ‘കർമയോദ്ധാ’ എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് കോടതി വിധി. തിരക്കഥാകൃത്ത് റെജി മാത്യു നൽകിയ പരാതിയിൽ കോട്ടയം കൊമേഴ്സ്യൽ കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരനായ റെജി മാത്യുവിന് മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

മേജർ രവി ആവശ്യപ്പെട്ട പ്രകാരമാണ് താൻ കഥ എഴുതിയതെന്നും എന്നാൽ താൻ അറിയാതെ ഈ തിരക്കഥ മറ്റൊരാൾക്ക് നൽകി സിനിമയാക്കുകയായിരുന്നു എന്നുമാണ് റെജി മാത്യു പരാതിപ്പെട്ടത്. 2012ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചനയും സംവിധാനവും മേജർ രവി തന്നെയായിരുന്നു നിർവഹിച്ചത്. 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിധിയിൽ സന്തോഷമുണ്ടെന്നും ഈ നിയമപോരാട്ടത്തിനിടയിൽ സിനിമയിൽ നിന്ന് പോലും മാറിനിൽക്കേണ്ടി വന്നുവെന്നും റെജി മാത്യു പ്രതികരിച്ചു. നീതി ലഭിച്ച സാഹചര്യത്തിൽ ഇനി സിനിമയിൽ വീണ്ടും സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version