Site iconSite icon Janayugom Online

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ശബരിമല സ്വര്‍ണമോഷണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ മോഷണക്കേസ് എന്നിവയിലാണ് തന്ത്രി ജാമ്യം തേടിയിരിക്കുന്നത് .അന്വേഷണസംഘം തന്ത്രിക്കെതിരെ നിർണ്ണായക തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള കണക്കിൽപ്പെടാത്ത വൻ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 2024‑ൽ തന്ത്രിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയ 2.5 കോടി രൂപയുടെ സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടന്നതായും പ്രോസിക്യൂഷൻ വാദിച്ചു. 

എന്നാൽ താൻ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെട്ടതെന്നും സ്വർണമോഷണത്തിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം. കേസിലെ മറ്റ് പ്രതികളിൽ പലർക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും തന്ത്രി കോടതിയെ അറിയിച്ചു. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എസ്ഐടി നിലപാടെടുത്തതോടെ ഇന്നത്തെ വിധി ഏറെ നിർണ്ണായകമാകും. 

Exit mobile version