റാന്നി, പെരുനാട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ബിലോണി ചാക്കോ 2500/രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായി. പെരുനാട് വില്ലേജിൽ പശു വളർത്തൽ കേന്ദ്രം നടത്തുന്ന പരാതിക്കാരിയുടെ പശുക്കളെ ഇൻഷ്വര്‍ ചെയ്യുന്നതിനായി പശുവിന്റെ ചെവിയിൽ ടാഗ് ചെയ്ത ശേഷം ഇന്‍ഷ്വറന്‍സ് പേപ്പർ ശരിയാക്കി നൽകുന്നതിനായി ഇക്കഴിഞ്ഞ 2 ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ചൊവ്വാഴ്ച വരാമെന്നും, ഒരു പശുവിന് 300/രൂപ കൈക്കൂലിയായി നൽകണമെന്നും ആവശ്യപ്പെട്ടൂ. ഇക്കാര്യം പരാതിക്കാരി വിജിലന്‍സ്, പത്തനംതിട്ട യുണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹരിവിദ്യാധരനെ അറിയിക്കുകയും, അദ്ധേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ചൊവ്വാഴ്ച പരാതിക്കാരിയുടെ വീട്ടിൽ വച്ച് 10 പശുക്കളെ ടാഗ് ചെയ്തശേഷം ഇന്‍ഷ്വറന്‍സ് പേപ്പർ ശരിയാക്കി നല്‍കിയ ശേഷം കൈക്കൂലിയായി 2500/ രൂപ വാങ്ങവെ ഡോക്ടറെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.
English Summary: Veterinarian caught by vigilance while accepting bribe
You may also like this video