Site icon Janayugom Online

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ വെറ്ററിനറി ആംബുലന്‍സ്‌; മന്ത്രി ജെ ചിഞ്ചുറാണി ഫ്‌ലാഗ് ഓഫ് ചെയ്തു

CHINJU

ആര്‍കെവിവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണവകുപ്പ് വാങ്ങിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് പുതിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ 63.46 ലക്ഷം രൂപ ചെലവഴിച്ചാണ് വാങ്ങിയത്. പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ എ കൗശികന്‍ ഐഎഎസ് അദ്ധ്യക്ഷനായി. കര്‍ഷകര്‍ക്ക് അവശ്യ സമയത്ത് മൃഗചികിത്സ സേവനം അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന് പദ്ധതിയിലൂടെ സാധിക്കും. പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് വെറ്ററിനറി യൂണിറ്റുകള്‍ കൈമാറിയത്. ഈ ജില്ലകളിലെ കര്‍ഷക ഭവനങ്ങളില്‍ മൃഗചികിത്സ സേവനം എത്തിക്കുന്നതിനുള്ള പരിമിതിയും അവിടങ്ങളിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കണക്കിലെടുത്താണ് മൊബൈല്‍ യൂണിറ്റുകള്‍ നല്‍കിയത്. വാഹനങ്ങളില്‍ ഒരു വെറ്ററിനറി സര്‍ജന്‍ ഒരു ഡ്രൈവര്‍ കം അറ്റന്റന്റ്‌ എന്നിവരെയാണ് നിയമിക്കുക. കര്‍ഷകര്‍ക്ക് അവശ്യ സമയത്തു മൃഗചികിത്സ സേവനം അവരുടെ വീട്ടു പടിക്കല്‍ എത്തിക്കുന്നതിന് ഈ പദ്ധതിയിലൂടെ സാധിക്കും.

 

Eng­lish Sum­ma­ry: Vet­eri­nary Ambu­lance and KSRTC to help dairy farmers

You may like this video also

Exit mobile version