Site iconSite icon Janayugom Online

വെറ്റിനറി സർവകലാശാല വി സി ഡോ. പി സി ശശീന്ദ്രന്‍ രാജിവച്ചു

പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രൻ രാജിവെച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് വിശദീകരണം.

വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ ദുരൂഹ മരണത്തെ തുടർന്ന് മാർച്ച് രണ്ടിന് മുൻ വി സിയായിരുന്ന ഡോ. എം ആർ ശശീന്ദ്രനെ ഗവർണർ സസ്പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റിയിലെ മുൻ അധ്യാപകനായ ഡോ. പി സി ശശീന്ദ്രന് വിസിയുടെ ചുമതല നൽകി ഗവർണർ ഉത്തരവിട്ടത്.

Eng­lish Sum­ma­ry: vet­eri­nary uni­ver­si­ty vc dr pc saseen­dranathan resigned
You may also like this video

YouTube video player
Exit mobile version