Site icon Janayugom Online

ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നിയമപോരാട്ടത്തിന് ;ഹര്‍ജി ഹൈക്കോടതി നാലു മണിക്ക് പരിഗണിക്കും

ഹര്‍ജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ദീപാവലി അവധി ദിനമായ ഇന്നുതന്നെ പ്രത്യേക സിറ്റിങ്ങ് നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുക. വിസിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്ങ് നടത്താന്‍ കോടതി തീരുമാനിച്ചത്.

സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വിസിമാരോട് ഇന്ന് രാവിലെ 11.30 നകം രാജിവെക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിസിമാരെ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Eng­lish Summary:
Vice-Chan­cel­lors to fight legal bat­tle against Arif Muham­mad Khan’s pro­pos­al; High Court will con­sid­er the peti­tion at 4 o’clock.

YOU may also like this video:

Exit mobile version