Site iconSite icon Janayugom Online

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു; ആരോഗ്യകാരണങ്ങൾ മൂലമെന്ന് സൂചന

ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് വിവരം. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകാനും വൈദ്യോപദേശം പാലിക്കാനും, ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനം ഞാൻ ഇതിനാൽ രാജിവെക്കുന്നു- രാഷ്ട്രപതിക്ക് അയച്ച കത്തിൽ ധൻകർ പറയുന്നു. ഭരണകാലത്ത് കാത്തുസൂക്ഷിച്ച അചഞ്ചലമായ പിന്തുണയ്ക്കും രാഷ്ട്രപതിയോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും കത്തിൽ പറയുന്നു.

Exit mobile version