Site iconSite icon Janayugom Online

നീതി തേടി മകള്‍; പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്തു, പിന്നാലെ അറസ്റ്റ്

മകളെ ബലാത്സംഗം ചെയ്യുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് കേസിനാസ്പതമായ സംഭവം. പതിനെട്ട് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് 50 കാരനായ പിതാവിനെ അറസ്റ്റ് ചെയ്തത്. പിതാവ് ഭീക്ഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പീഡനവിവരം പുറത്തറിയാനും നീതി നേടാനും വേണ്ടി പെണ്‍കുട്ടി തന്നെയാണ് ബലാത്സംഗം ചെയ്യുന്ന വീഡിയോ ഒളിക്ക്യാമറ വച്ച് പകര്‍ത്തിയത്.

ഇത് പിന്നീട് സമൂഹമാധ്യമങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതോടെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തുവമെന്ന് റോസെറ സബ്ഡിവിഷൻ ഡിഎസ്പി സഹിയാർ അക്തർ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്. മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികളെ കണ്ടെത്തുകയാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇരയുടെ അമ്മ അക്രമത്തെ എതിര്‍ത്തിരുന്നില്ല. സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടിയുടെ അമ്മയുടെ അമ്മാവന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി വിവരം.

Eng­lish Summary:video of father rap­ing daugh­ter went viral
You may also like this video

Exit mobile version