Site iconSite icon Janayugom Online

കുറഞ്ഞ നിരക്കിൽ കുറവ് സമയത്തിൽ ഓസ്ട്രേലിയയിലേയ്ക്ക് പറക്കാൻ വിയറ്റ് ജെറ്റ് വഴിയൊരുക്കുന്നു

കുറഞ്ഞ നിരക്കിൽ കുറവ് സമയത്തിൽ ആസ്ട്രേലിയയിലേയ്ക്ക് പറക്കാൻ വിയറ്റ് ജെറ്റ് വഴിയൊരുക്കുന്നു .നിലവിൽ മലയാളികൾ സഞ്ചരിക്കാൻ മുടക്കുന്ന പണവും സമയവും ലാഭിക്കാൻ കഴിയുന്ന പദ്ധതി താമസിയാതെ പ്രഖ്യാപിക്കുമെന്ന് വിയറ്റ് ജെറ്റ് അധിക്രതർ പറഞ്ഞു .നിലവിൽ ഇന്ത്യയിൽനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത് .ഇക്കൊല്ലം ആറുമാസത്തിനിടയിൽ മൂന്ന് ലക്ഷത്തോളം യാത്രക്കാർ വിവിധ വിയറ്റ്നാം നഗരങ്ങളിലേയ്ക്ക് പറന്നു .മുൻവർഷത്തെ അപേക്ഷിച്ചു അഞ്ചിരട്ടി വർദ്ധന .

വിയറ്റ്നാം നഗരങ്ങളിലേക്കു ചുരുങ്ങിയ ചെലവിൽ ഇന്ത്യയിൽ നിന്നു നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ തുടങ്ങിയതും, ടൂറിസം രംഗത്ത് ആ രാജ്യം നടത്തിയ മുന്നേറ്റങ്ങളുമാണ് സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണം. 2022‑ല്‍ ഇന്ത്യയില്‍ നിന്നുള്ള വിയറ്റ്നാം സന്ദര്‍ശകരുടെ എണ്ണം 1,37,900 ആയിരുന്നു. ഈ വർഷം ഇന്ത്യയിൽ നിന്നുള്ള വിയറ്റ്നാം സന്ദർശകരുടെ എണ്ണം അഞ്ചു ലക്ഷമെത്തുമെന്നാണ് പ്രതീക്ഷ.
ഏഷ്യയിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹോചിമിന്‍ സിറ്റിയിലേക്കാണ് സഞ്ചാരികൾ ഏറെയെത്തുന്നത്. തലസ്ഥാനനഗരമായ ഹാനോയ്, ബീച്ച് ടൂറിസത്തിലൂടെ ശ്രദ്ധേയമായ കാം റാൺ എന്നിവിടങ്ങളിലേക്കും നിരവധി വിദേശസഞ്ചാരികളെത്തുന്നുണ്ട്.

ദീപാവലി പ്രമാണിച്ച് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി വിയറ്റ് ജെറ്റ് ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിനും 31നും ഇടയില്‍ യാത്ര ചെയ്യാനായി ഈ മാസം 20 നകം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഇളവു ലഭിക്കുക.
ടിക്കറ്റ് നിരക്കിലെ ഇളവിനു പുറമെ സ്‌കൈ കെയർ ഇന്‍ഷ്വറന്‍സ് പാക്കേജും വിയറ്റ്‌ജെറ്റ് ലഭ്യമാക്കുന്നുണ്ട്. യാത്രയിലുടനീളം സമഗ്ര ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് പാക്കേജ്.

ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ആഴ്ചയില്‍ 32‌ നേരിട്ടുള്ള സർവീസുകളാണ് വിയറ്റ് ജെറ്റ് നടത്തുന്നത്.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങൾ കൊച്ചിയിൽ നിന്നു സർവീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നു രാത്രി 11.50‑ന് പുറപ്പെടുന്ന വിമാന ഹോചിമിന്‍ സിറ്റിയില്‍ രാവിലെ 06.40 ന് എത്തും. ഹോചിമിന്‍ സിറ്റിയില്‍ നിന്നു വൈകുന്നേരം 7.20ന് പുറപ്പെട്ട് കൊച്ചിയില്‍ 10.50‑ന് മടങ്ങിയെത്തും.
കൊച്ചിയ്ക്കു പുറമെ മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നു ഹാനോയി, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള വിയറ്റ്ജെറ്റ് സർവീസുകളുണ്ട്. വിശദ വിവരങ്ങള്‍ www.vietjetair.com ല്‍.

Eng­lish Sum­ma­ry: Viet­jet is paving the way to fly to Aus­tralia in less time at low cost

You may also like this video

Exit mobile version