Site iconSite icon Janayugom Online

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയിൽ

പത്തനംതിട്ട സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലിലെ ഡോ. ഷാജിമാത്യുവിനെ കൈക്കുലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ തുമ്പമണ്‍ സ്വദേശിയായ അച്യുതന്‍ ഇന്നലെ കണ്ണിന്‍റെ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലെ നേത്രവിദഗ്ദ്ധനായ ഡോ. ഷാജിമാത്യുവിനെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ തന്നെ കണ്ണിന്‍റെ സര്‍ജറിക്ക് വിധേയനാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് അച്യുതനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ 3000/-രൂപ കൈക്കുലിയായി നല്‍കണമെന്ന് ഡോ. ഷാജിമാത്യു അച്യുതന്റെ മകനായ അജീഷിനോട് ആവശ്യപ്പെടുകയായിരുന്നു.അജീഷ് ഈ വിവരം പത്തനംതിട്ട വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹരിവിദ്യാധരനെ അറിയിക്കുകയും, തുടര്‍ന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെ 10.20 മണിയോടെ ജനറല്‍ ഹോസ്പിറ്റലിലെ ഒപിയില്‍ വച്ച് 3000/- രൂപ അജീഷില്‍ നിന്നും കൈക്കൂലി വാങ്ങിയ ഡോ. ഷാജിമാത്യുവിനെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ പത്തനംതിട്ട യൂണിറ്റ് ഡെപ്യുട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഹരിവിദ്യാധരനെ കൂടാതെ ഇൻസ്പെക്ടർമാരായ രാജീവ്‌ ജെ. അനില്‍കുമാര്‍, അഷറഫ് എസ്, അസിസ്റ്റന്റ്‌ സബ്ഇൻസ്പെക്ടർമാരായ ഷാജി പി ജോണ്‍ രാജേഷ്‌കുമാര്‍, എന്‍, ഹരിലാല്‍ എം, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ രാജീവ് , രാജേഷ്‌, സിവില്‍പോലീസ് ഓഫീസര്‍മാരായ അനീഷ്‌മോഹന്‍, കിരണ്‍, വിനീഷ്, ജിനു, അജീര്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: Vig­i­lance arrests gov­ern­ment doc­tor while accept­ing bribe

You may like this video also

Exit mobile version