Site iconSite icon Janayugom Online

ആര്‍ടി ഓഫീസില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ പിടിയില്‍

സബ് ആര്‍ടി ഒഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് കൈയോടെ പിടികൂടി.
എംവിഐ യുടെ കയ്യില്‍ നിന്ന് 7130 രൂപയും ഇദ്ദേഹത്തിന്റെ മുറിക്കുള്ളില്‍ നല്‍കാന്‍ പോയ ആറ് ഇടപാടുകാരുടെ കൈയ്യില്‍ നിന്നും 45140 രൂപയുമാണ് പിടികൂടിയത്. വിജിലന്‍സ് ഡിവൈഎസ്‌പി കെ വി വേണുഗോപാലും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് പിടിയിലായത്.

ഇന്നലെ നടത്തിയ ഡ്രൈവിംങ് ടെസ്റ്റില്‍ പങ്കെടുത്തവരെ വിജയിപ്പിച്ചതിന് കൈക്കൂലി നല്‍കാന്‍ പോയതാണ് എജന്റുമാരായ ഈ ഇടപാടുകാര്‍. ഇന്നലെ 70 പേരാണ് ടെസ്റ്റിന് ഹാജരായത്. എല്ലാ വരും ഡ്രൈവിങ് സ്കൂളുകളില്‍ പഠിച്ചിട്ടുള്ളവരാണ്. ഡ്രൈവിങ് സ്കൂളുകളില്‍ പഠിക്കാതെ നേരിട്ട് ഹാജരാകുന്നവരെ പല കാരണങ്ങളും പറഞ്ഞ് ടെസ്റ്റ് തോല്‍പ്പിക്കുന്നത് കൊണ്ട് ടെസ്റ്റിന് ‍ ഡ്രൈവിങ് സ്കൂളില്‍ നിന്ന് വരുന്ന ആളുകള്‍ മാത്രമെ ഹജരാകുന്നുള്ളു. ഇങ്ങനെ ഒരോരുത്തരുടെയും കൈയില്‍നിന്ന് 500 രൂപ വീതം പിരിച്ചാണ് കൈകൂലി നല്‍കുന്നത്. കൂടാതെ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ടെസ്റ്റ് ഗ്രൗണ്ടില്‍ തന്നെയാണ്. ഇതിന്റെയെല്ലാം കൈക്കൂലി നല്‍കുന്നതിന് പണവുമായി ഓഫീസിലെത്തിയ ഏജന്റുമാരെ ടെസ്റ്റ് നടത്തുന്ന മൈതാനം മുതല്‍ പിന്തുടര്‍ന്നാണ് വിജിലന്‍സ് ഓഫീസില്‍ വച്ച് പിടികൂടിയത്. അസി. എസ്ഐ വി ടി സുഭാഷ്, സിസിപി പി കെ രഞ്ജിത്ത്, സിപിഒ മാരായ കെ പ്രമോദ്, ടി വി രതീഷ് അന്വേഷണ സംഘത്തില്‍ എന്നിവരുണ്ടായിരുന്നു.

Exit mobile version