Site icon Janayugom Online

കണക്കില്‍പ്പെടാത്ത പണവുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പിടികൂടി

കണക്കില്‍പ്പെടാത്ത പണവുമായി മലപ്പുറത്ത് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി. വഴിക്കടവ് ചെക്പോസ്റ്റിലെ എംഎംവിഐ ബി ഷഫീസിനെയാണ് രാവിലെ വിജിലന്‍സ് പിടികൂടിയത്.

മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇയാള്‍. ഷഫീസിന്റെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത 50,700 രൂപ കണ്ടെടുത്തു.
രിശോധനയ്ക്കിടെ ഇയാള്‍ ബോധരഹിതനായി. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish sum­ma­ry; Vig­i­lance nabs vehi­cle inspec­tor with unac­count­ed money

You may also like this video;

Exit mobile version