Site iconSite icon Janayugom Online

പുനർജനി പദ്ധതിയുടെ മറവിൽ തട്ടിപ്പ്; വി ഡി സതീശനെതിരെ വിജിലൻസ്‌ അന്വേഷണം

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരെ വിജിലൻസ്‌ അന്വേഷണം. പറവൂർ മണ്ഡലത്തിൽ നടത്തിയ പുനർജനി പദ്ധതിയുടെ മറവിൽ തട്ടിപ്പ്‌ നടന്നെന്ന ആരോപണത്തിലാണ് അന്വേഷണം. 2018 ലെ പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് പുനർജനി എന്ന പദ്ധതി പ്രകാരം വീട്‌ വെച്ച് നൽകുന്നതിന് വിദേശത്ത് പോയി പണപിരിവ് നടത്തിയതിൽ എഫ്‌സിആർഐ നിയമത്തിന്റെ ലംഘനം നടന്നു എന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ ആണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഉത്തരവ് ഇട്ടത്.

വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്തുനിന്ന് പണം സ്വീകരിക്കല്‍ മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍.

Eng­lish Sum­ma­ry: vig­i­lance probe against v d satheesan
You may also like this video

 

Exit mobile version