Site iconSite icon Janayugom Online

ടി വി കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; ബിജെപിയുമായി സഖ്യമില്ല

നടൻ വിജയിയെ തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂ എന്നും അറിയിച്ചു. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കും. സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനം ഉണ്ടായി. ടിവികെ എഐഎഡിഎംകെ സഖ്യത്തിലേക്കില്ലെന്ന് വിജയ് വ്യക്തമാക്കി. ബിജെപിയുടെ ക്ഷണവും വിജയ് തള്ളി. 

ബിജെപിയുടെ ക്ഷണവും അദ്ദേഹം തള്ളി. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും, ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയാണെന്നും വിജയ് ആരോപിച്ചു. ബിജെപിയുടെ നീക്കങ്ങൾ തമിഴ്‌നാട്ടിൽ ഫലം കാണില്ലെന്ന് പറഞ്ഞ വിജയ്, ” ബിജെപിയുടെ കൂടെ ചേരാൻ ഇത് ഡിഎംകെയോ എഐഎഡിഎംകെയോ അല്ല. ഇത് ടിവികെയാണ്” എന്നും കൂട്ടിച്ചേർത്തു. ബിജെപിയുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് വ്യക്തമാക്കി. 

Exit mobile version