ലൈംഗിക പീഡിന കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സുപ്രീം കോടതിയെ സമീപിച്ചു.
മുൻകൂർജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ നടി ആരോപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യത്തിൽ കഴിയുന്ന പ്രതി കേസിലെ തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന ആശങ്കയും നടി അപ്പീലിൽ വ്യക്തമാക്കി.
വിദേശത്തിരുന്ന് വിജയ് ബാബു ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നടപടി തെറ്റാണെന്ന് അപ്പീലിൽ നടി പറയുന്നു.
അഭിഭാഷകൻ രാകേന്ദ് ബസന്താണ് നടിയുടെ അപ്പീൽ ഫയൽ ചെയ്തത്. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്താഴ്ച്ച അപ്പീൽ ലിസ്റ്റ് ചെയ്യാൻ നടിയുടെയും സംസ്ഥാന സർക്കാരിന്റെയും അഭിഭാഷകർ നടപടി ആരംഭിച്ചു. ഇതിനായി ഉടൻ തന്നെ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകും.
English summary;Vijay Babu’s anticipatory bail should be cancelled; Actress on Supreme Court
You may also like this video;