Site iconSite icon Janayugom Online

വിജയ് ഹസാരെ ട്രോഫി; കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് എട്ട് വിക്കറ്റ് ജയം

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്ക് മിന്നും ജയം.കേരളത്തിനെതിരെ എട്ട് വിക്കറ്റ് ജയമാണ് കര്‍ണാടക നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരരളം 284 റണ്‍സാണ് നേടിയത്. ബാബാ അപരാജിത്,മുഹമ്മദ് അസറുദ്ദീന്‍, എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ കര്‍ണാടക 48.2 ഓറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറിടന്നു. ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍, പന്തി പുറത്താവാതെ എന്നിവരുടെ ഇന്നിങ്സുകളാണ് കര്‍ണാടകയുടെ മിന്നും ജയത്തിന് കാരണമായത്.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. സഞ്ജു സാംസണ്‍ ഇന്നും വിട്ടു നിന്നപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനൊപ്പം അഭിഷേക് നായര്‍ തന്നെയാണ് കേരളത്തിനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഏഴ് റണ്‍സെടുത്ത അഭിഷേകും ഗോള്‍ഡന്‍ ഡക്കായി അഹമ്മദ് ഇമ്രാനും മടങ്ങുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 22 റണ്‍സെ ഉണ്ടായിരുന്നുള്ളു. രോഹന്‍ കുന്നുമ്മലും ബാബാ അപരാജിതും ചേര്‍ന്ന കൂട്ടുകെട്ടില്‍ കേരളം പ്രതീക്ഷ വെച്ചെങ്കിലും പവര്‍ പ്ലേയില്‍ തന്നെ രോഹനും മടങ്ങിയതോടെ സ്‌കോര്‍ 50 കടക്കും മുമ്പെ മൂന്ന് വിക്കറ്റ് നഷ്ടമായി കേരളം പതറി.

Exit mobile version