Site iconSite icon Janayugom Online

വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും; പ്രമേയം പാസാക്കി ടിവികെ

നടൻ വിജയിയെ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുവാൻ തമിഴക വെട്രി കഴകം പ്രമേയം പാസാക്കി. മഹാബലിപുരത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയിയെ തീരുമാനിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്‌യെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

 

കരൂർ ദുരന്തത്തിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ്ട് ടിവികെയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വന്നിരിക്കുന്നത്. ദുരന്തത്തിന് ശേഷം ടിവികെക്ക് തനിച്ച് നിലനില്‍പ്പ് ഇല്ലെന്ന നിരീക്ഷണങ്ങൾ വന്നിരുന്നു. പിന്നാലെയാണ് സഖ്യശ്രമങ്ങൾ എല്ലാം തന്നെ തള്ളിക്കൊണ്ട് ടിവികെയുടെ ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ നിര്‍ണായക തീരുമനം വന്നത്.

Exit mobile version