കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കിടെ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷാ ആശംസകൾ നേർന്ന് നടൻ വിജയ്. ചെംഗൽപേട്ട് ജില്ലാ കോടതിയിൽ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് ശേഷം ആദ്യമായാണ് വിജയ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. എന്നാൽ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മൗനം പാലിച്ച അദ്ദേഹം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാനാണ് ഈ അവസരം ഉപയോഗിച്ചത്.
“തമിഴ്നാട്ടിലും പുതുച്ചേരിയിലും പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട അനിയന്മാർക്കും അനിയത്തിമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ,” വിജയ് എക്സിൽ കുറിച്ചു. നാളത്തെ നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കേണ്ടവർ പരീക്ഷയെ പേടിയോ ആശങ്കയോ കൂടാതെ ധൈര്യത്തോടെ നേരിടണമെന്നും ഉന്നതവിദ്യാഭ്യാസത്തിൽ മികച്ച വിജയം നേടാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ‘വിജയം സുനിശ്ചിതം’ എന്ന വാചകത്തോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്. തമിഴ്നാട് എച്ച്എസ്ഇ പ്ലസ് ടു പരീക്ഷകൾ മാർച്ച് 2 മുതൽ 26 വരെയാണ് നടക്കുന്നത്.
தமிழ்நாடு மற்றும் புதுச்சேரியில் 12ஆம் வகுப்புப் பொதுத் தேர்வு எழுதும் என் அன்புத் தம்பிகளுக்கும் தங்கைகளுக்கும் வாழ்த்துகள்.
நாளைய வளமான சமுதாயத்தை உருவாக்க உள்ள நீங்கள் அனைவரும் இந்தத் தேர்வினைப் பதற்றமின்றி, அச்சமின்றி, துணிவுடன் எதிர்கொள்ளுங்கள். உயர்கல்வியில் சிறந்து…
— TVK Vijay (@TVKVijayHQ) March 2, 2026

