Site icon Janayugom Online

വിലാപയാത്രയിലും ആയിരങ്ങള്‍

vilapayathra 2

കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടു കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. വിമാനത്താവളവും,പരിസരവും പാര്‍ട്ടി പ്രവര്‍ത്തകരേയും,നേതാക്കളേയും ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവരേയും കൊണ്ട് നിറഞ്ഞിരുന്നു. മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു അന്തരീക്ഷം. വിലാപയാത്ര കടന്നുപോകുന്ന വഴികളിലും തങ്ങളുടെ പ്രിയ സഖാവിനെ കാണുവാനായി സത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ജനാവലിയാണ് കാത്തുനില്‍ക്കുന്നത്. മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അറിയിച്ചു.മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും.തിങ്കളാഴ്ച രാവിലെ 10 മണി വരെ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുളളത്. ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകിയെത്തും. 

Exit mobile version