കൈക്കൂലി വാങ്ങിയ കേസില്‍ വില്ലേജ് അസിസ്റ്റന്റിന് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വീരണകാവ് വില്ലേജിൽ 2016 കാലഘട്ടത്തിൽ വില്ലേജ് അസിസ്റ്റന്റായിരുന്ന ബാബുകാണിയെയാണ് 3000 രൂപ കൈക്കൂലി വാങ്ങിയതിന് ഏഴ് വർഷം കഠിനതടവിനും 15,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
2016 ജനുവരി 21 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വസ്തുവിന്മേൽ ലോൺ എടുക്കുന്നതിന് ആവശ്യമായ റവന്യു രേഖകൾക്കായി സമീപിച്ച പരാതിക്കാരനിൽ നിന്നും രേഖകൾ ലഭ്യമാക്കുന്നതിന് കൈക്കൂലി വാങ്ങവെ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പിയായിരുന്ന ആർ മഹേഷിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
English Summary: Village assistant gets seven years rigorous imprisonment in bribery case
You may also like this video