Site icon Janayugom Online

ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്‌സേന ചുമതലയേറ്റു

Anil saxsena

അനിൽ ബൈജൽ രാജിവച്ചതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച വിനയ് കുമാർ സക്‌സേനയെ ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചെയർമാനായിരുന്നു സക്‌സേന.

ഡൽഹിയിലെ ആം ആദ്മി പാർട്ടി (എഎപി) സർക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിലുള്ള അധികാര പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ലെഫ്റ്റനന്റ് ഗവർണര്‍ അനില്‍ ബൈജാന്‍. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്നായിരുന്നു അനില്‍ ബൈജാന്റെ പ്രതികരണം.

നജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് 2016 ഡിസംബറിലാണ് വിരമിച്ച സിവിൽ ഉദ്യോഗസ്ഥനായ ബൈജൽ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റത്.

Eng­lish Sum­ma­ry: Vinay Kumar Sax­e­na has been appoint­ed as the new Lieu­tenant Gov­er­nor of Delhi

You may like this video also

Exit mobile version