Site iconSite icon Janayugom Online

വാരനാട് ക്ഷേത്രത്തിലെ ഓട്ടം: ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്; വിശദീകരണവുമായി വിനീത്

vineethvineeth

തിരക്കായതിനാലാണ്  ഓടേണ്ടി വന്നതെന്നും അല്ലാതെ ആരും തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്നും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍. ക്ഷേത്ര പരിസരത്തുനിന്ന് വാഹനം നിര്‍ത്തിയിട്ടിരുന്ന സ്ഥലം വരെയാണ് നടനും കമ്മറ്റിക്കാരും കൂടി കൂട്ടയോട്ടം നടത്തിയത്. സംഭവം സമൂഹമാധ്യമങ്ങളില്‍ നടന്റെ ഓട്ടം വൈറലായിരുന്നു.

സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരുമെന്നും വിനീത് ശ്രീനിവാസന്‍ കുറിച്ചു.
താരത്തിന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം:
വാരനാട്‌ ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.
രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും! 

Exit mobile version