Site icon Janayugom Online

പെരുമാറ്റചട്ട ലംഘനം: കെജ്‍രിവാളിന്റെ വിചാരണ നീട്ടി

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വിചാരണ സ്റ്റേ സുപ്രീം കോടതി നീട്ടി. ജസ്റ്റിസുമാരായ എംഎം സുന്ദരേശ് , എ‍‍സ്‍വിഎന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ നീട്ടിയത്. നേരത്തെ കേസില്‍ കെജ്‍രിവാളിനെ കുറ്റവിമുക്തനാക്കാന്‍ അലഹാബാദ് കോടതിയുടെ ലഖ്നൗ ബെഞ്ച് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2014 ലെ ലോക്സഭാ പ്രചരണത്തിനിടെ മറ്റുള്ള പാര്‍ട്ടികള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്നാണ് കെജ്‍രിവാളിനെതിരെയുള്ള പരാതി.നീതിയുക്തമായ രീതിയിലല്ല അന്വേഷണം നടന്നതെന്നും പൊലീസ് പക്ഷപാതം കാണിച്ചതായും കെജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

Eng­lish Summary:Violation of code of con­duct: Kejri­wal’s tri­al extended
You may also like this video

Exit mobile version