Site icon Janayugom Online

രാമനവമി,ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയുള്ള അക്രമം: ജുഡീഷ്യല്‍ അന്വേഷണംതള്ളി സുപ്രീംകോടതി

രാമനവമി,ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി.അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. 

അനുവദിക്കാന്‍ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് കോടതി അറിയിച്രാമനവമി സമയത്ത് രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് തിവാരി തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുകയായിരുന്നു.

മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ‘ബുള്‍ഡോസര്‍ ജസ്റ്റിസിന്റെ’ ഏകപക്ഷീയമായ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ സമാനമായ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ തികച്ചും വിവേചനപരവും ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും സങ്കല്‍പ്പത്തിന് ചേരാത്തതുമാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.

Eng­lish Summary:Violence dur­ing Ramanava­mi and Hanu­man Jayan­ti cel­e­bra­tions: Supreme Court dis­miss­es judi­cial inquiry

You may also like this video:

Exit mobile version