Site iconSite icon Janayugom Online

യുവാക്കളിൽ വ്യാപകമാകുന്ന അക്രമ വാസനകളെ ചെറുക്കണം : മന്ത്രി കെ രാജൻ

സമൂഹത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങൾ സാംസ്കാരിക സമൂഹത്തിന് അപമാനകരമാണെന്നും, നിരന്തരമായ ഇടപെടലുകളും, ബോധവൽക്കരണവും വഴി യുവ തലമുറയെ ഇത്തരം അപകടകരമായ പെരുമാറ്റ രീതികളിൽ നിന്നും രക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മനഃശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ “ എൻജോയ് ഹോം “ സംഘടിപ്പിച്ച “ ഡിജിറ്റൽ കേരളവും വൈകാരിക വെല്ലുവിളികളും “ എന്ന പൊതു ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അഡ്വ. ടി ആർ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇ ആർ ജോഷി ഭരണഘടന പ്രതിജ്ഞ ചൊല്ലി. എൻജോയ് ഹോം ഡയറക്ടർ ഡോ. ജവഹർലാൽ മുഖ്യ വിഷയം അവതരിപ്പിച്ചു. ചെയർമാൻ ഡോ. റെന്നി ആന്റണി മോഡറേറ്ററായി. ഡോ. വി എ മുഹമ്മദ്, അഡ്വ. കെ ഡി ഉഷ, രവികുമാർ ഉപ്പത്ത്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ജി ബി കിരൺ, അഡ്വ. ഡെസ്റ്റിൻ ജോ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അഡ്വ. കെ ബി സുമേഷ്, ഇ എം സതീശൻ, സുനിത വിനു, ഡോ. വലന്റോ ആലപ്പാട്ട്, ലാലി ജെയിംസ്, ഷാജു കുണ്ടോളി, കെ എൻ രഘു, ഉണ്ണികൃഷ്ണൻ പനങ്ങാട്ട്, ഷാജു ചക്കാലയ്ക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാജൻ അട്ടപ്പാടി സ്വാഗതവും, എ ജയദേവൻ നന്ദിയും പറഞ്ഞു.

Exit mobile version