Site iconSite icon Janayugom Online

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ സംസ്കാരം ഇന്ന് കേരളപുരത്തെ വീട്ടുവളപ്പിൽ നടക്കും. ഇന്നലെ രാത്രി 11.45 ഓടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റീ-പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാകും മൃതദേഹം വീട്ടിലെത്തിക്കുക. ഉച്ചയ്ക്ക് മൂന്നുമണിയോടെ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിൽ വെച്ച് നടന്നത്. പിതാവ് നിധീഷിനൊപ്പം വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വൈഭവിയുടെ സംസ്കാരം. അതിനുശേഷമാണ് മാതാവ് ഷൈലജ, വിപഞ്ചികയുടെ മൃതദേഹവുമായി നാട്ടിലെത്തിയത്. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ അൽ നഹ്ദയിലുള്ള താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

Exit mobile version