കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ വോട്ടെടുപ്പും ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി.
തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളിലെ വന്‍ ജനാവലി ഒഴിവാക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനും ചീഫ് ജസ്റ്റിസ് സഞ്ജയ കുമാര്‍ മിശ്ര, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. കേസില്‍ വാദം കേള്‍ക്കുന്ന 12ന് ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു.
English Summary: Virtual rallies and online voting should be considered: High Court
You may like this video also