അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശ്ശൂർ ജില്ലയിലെ കൊരട്ടി കട്ടപ്പുറം സ്വദേശി അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് മരിച്ചത്. അർമേനിയയിൽ ഡ്രെെവറായി ജോലി ചെയ്യുകയായിരുന്നു സൂരജ്. വിസ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് നിഗമനം.
സൂരജിന്റെ സുഹൃത്തായ ചാലക്കുടി സ്വദേശിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് മരണവിവരം വീട്ടിൽ അറിഞ്ഞത്. അർമേനിയയിൽ നിന്ന് യൂറോപ്പിലേയ്ക്ക് മാറുന്ന വിസ സംബന്ധിച്ച് കാര്യങ്ങൾ സംസാരിക്കാനായി എത്തിയ ഇരുവരെയും തിരുവനന്തപുരം സ്വദേശിയുടെ വിസാ ഏജൻസിയിലെ ആളുകള്‍ ആക്രമിക്കുകയായിരുന്നു.
English Summary:Visa dispute; Malayali youth stabbed to death in Armenia
You may also like this video