22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026

വിസ തർക്കം; അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

Janayugom Webdesk
യെരേവാൻ
June 19, 2023 6:53 pm

അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശ്ശൂർ ജില്ലയിലെ കൊരട്ടി കട്ടപ്പുറം സ്വദേശി അയ്യപ്പന്റെ മകൻ സൂരജ് (27)​ ആണ് മരിച്ചത്. അർമേനിയയിൽ ഡ്രെെവറായി ജോലി ചെയ്യുകയായിരുന്നു സൂരജ്. വിസ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് നിഗമനം.

സൂരജിന്റെ സുഹൃത്തായ ചാലക്കുടി സ്വദേശിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് മരണവിവരം വീട്ടിൽ അറിഞ്ഞത്. അർമേനിയയിൽ നിന്ന് യൂറോപ്പിലേയ്ക്ക് മാറുന്ന വിസ സംബന്ധിച്ച് കാര്യങ്ങൾ സംസാരിക്കാനായി എത്തിയ ഇരുവരെയും തിരുവനന്തപുരം സ്വദേശിയുടെ വിസാ ഏജൻസിയിലെ ആളുകള്‍ ആക്രമിക്കുകയായിരുന്നു.

Eng­lish Summary:Visa dis­pute; Malay­ali youth stabbed to death in Armenia

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.