Site iconSite icon Janayugom Online

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീസ തട്ടിപ്പ്: കോന്നി സ്വദേശി അറസ്റ്റില്‍

visa fraudvisa fraud

ആലപ്പുഴയില്‍ വിസ തട്ടിപ്പുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട കോന്നിയില്‍ ഇളകൊള്ളൂര്‍ അഭിത് ഭവനത്തില്‍ അജയകുമാര്‍ (49) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. പുറക്കാട് സ്വദേശി ശരത്തിനെ വിദേശത്ത്‌ കൊണ്ടുപോകാമെന്നു പറഞ്ഞു പലപ്പോഴായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും ഗ്രീൻ ജോബ് കോൺസുലേറ്റാൻസി എന്ന സ്ഥാപനത്തിന്റെ പേരിൽ 2,20,000 രൂപ ഇയാള്‍ കൈക്കലാക്കി. രൂപ കിട്ടയപ്പോള്‍ തന്നെ ഓഫർ ലെറ്റർ കൊടുക്കുകയും അത് വിശ്വസിച്ചു ബാക്കി തുക കൂടി ശരത് കൊടുക്കുകയും ചെയ്തു. പിന്നീടാണ് വ്യജ ഓഫർ ലെറ്റർ ആണ് എന്ന് ശരത്തിന് മനസ്സിലായത്. പണം തിരികെ ചോദിച്ചപ്പോൾ റഷ്യയിൽ കൊണ്ട് പോകാമെന്നു പറഞ്ഞു ശരത്തിന്റെ പാസ്പോർട്ട്‌ വാങ്ങി സ്റ്റാമ്പ്‌ ചെയ്തു കൊടുക്കുകയും ചെയ്തു. വിസ കാലാവധി കഴിഞ്ഞു എന്നറിഞ്ഞ ശരത് പണം തിരികെ ചോദിച്ചപ്പോൾ ഓരോ ഒഴിവുകഴിവുകൾ പറയും, ഫോൺ എടുക്കാതെയും വന്നതോടെ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി തരുകയും ശരത്തിന്റെ പരാതിയിൽ കേസെടുത്ത്‌ അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് പത്തനംതിട്ടയിൽ നിന്നും അജയകുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ ദ്വിജേഷ് എസ, സബ് ഇൻസ്‌പെക്ടർ ടോൾസൺ പി ജോസഫ്, എസ് ഐ ബാലസുബ്രമണ്യം എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Visa fraud by offer­ing job abroad: Kon­ni native arrested

You may like this video also

Exit mobile version