Site iconSite icon Janayugom Online

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള; ക്ലേ മോഡലിൽ അജയ്യനാവാൻ വിഷ്ണു

ക്ലേ മോഡൽ നിർമ്മാണത്തിൽ അജയ്യനാവാൻ ഇക്കുറിയും വിഷ്ണു എത്തി. കൊച്ചി മുണ്ടുവേലിയിലെ ഫാദർ അഗൊസ്തിനോ സ്പെഷ്യൽ സ്കുളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. കോവിഡിന് മുൻപ് നടത്തിയ പ്രവൃത്തിപരിചയ മേളകളിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു ഈ വിദ്യാർത്ഥി. ആ പതിവ് തെറ്റിക്കാതെ ഇക്കുറിയും വിജയതുടർച്ചയ്ക്കാണ് പ്രവൃത്തി പരിചയ മേളക്ക് തേവരയിലെത്തിയത്. യാചകൻ എന്ന വിഷയമായിരുന്നു മത്സരത്തിന് ലഭിച്ചത്. 

മറ്റ് മത്സരാർത്ഥികളെ പോലെ തന്നെ സാവധാനത്തിൽ തുടങ്ങിയ നിർമ്മാണം അവസാനിച്ചത് ജീവൻ തുടിക്കുന്ന ശില്പമായിട്ടായിരുന്നു.
യാചകന്റെ എല്ലാ ഭാവങ്ങളും മനസിൽ ആവാഹിച്ച് മെനഞ്ഞെടുത്ത ഈ ശില്പം കാണികളുടെ ശ്രദ്ധപിടിച്ചുപറ്റി. കേൾവിക്ക് തകരാർ സംഭവിച്ച വിഷ്ണുവിന് വേറെയും കഴിവുകൾ സിദ്ധിച്ചിട്ടുണ്ട്. പഠനത്തിന് മുൻപിട്ട് നിൽക്കുന്നതിനൊപ്പം കലാപരമായി ഒട്ടേറെ സവിശേഷതകളും വിഷ്ണവിനുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കാൻ സ്കുളിന്റെ എല്ലാ പിന്തുണയും വിഷ്ണുവിനുണ്ട്.

Eng­lish Summary:Vishnu to be invin­ci­ble in clay model
You may also like this video

Exit mobile version