Site icon Janayugom Online

വിസ്മയ കേസ് ;കിരൺ കുടുങ്ങിയത് ഇങ്ങനെ, നിർണായക വഴിത്തിരിവായി ചാറ്റ് വിവരങ്ങൾ

കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങളുമായി പൊലീസ്.വിസ്മയയുടെ ആത്മഹത്യ സ്ത്രീധന പീഡനത്തെ തുടർന്നുള്ളതാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഭർത്താവ് കിരണിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വിസ്മയ കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണ് പൊലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത്.

ഭർത്താവ് കിരൺ കുമാറിന് കുരുക്കായി വാട്ട്സ്ആപ്പ് വഴി വിസ്മയ നടത്തിയ ചാറ്റുകളാണ് സുപ്രധാന വഴിത്തിരിവായത്. പ്രതി കിരൺ നിരന്തരം വിസ്മയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിൻറെ സാക്ഷ്യമാകുകയാണ് പൊലീസ് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ. പ്രതി കിരണിൻറെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുമെന്ന് വിസ്മയ കിരണിനോടും പറഞ്ഞിരുന്നുന്നതായി പൊലീസ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


ഇതുംകൂടി വായിക്കുക;വിസ്മയ കേസിൽ കുറ്റപത്രം ഇന്ന്; കിരണിനെതിരെ ആത്മഹത്യാപ്രേരണ അടക്കം 9 വകുപ്പുകൾ


വിസ്മയ മാനസിക സമ്മർദ്ദത്തിന് എറണാകുളത്തെ മനശാസ്ത്ര വിദഗ്ധൻറെ സഹായം തേടി സംസാരിച്ചതും, അതിൽ പ്രതിയായ കിരൺ സ്ത്രീധനത്തിൻറെ പേരിൽ പീഡിപ്പിക്കുന്നു എന്ന് പരാതി പറഞ്ഞതും തെളിവായി പൊലീസ് കൊണ്ടുവരുന്നു. സ്ത്രീധനം ആവശ്യപ്പെടുക, സ്ത്രീധനം വാങ്ങുക തുടങ്ങിയ കുറ്റങ്ങളും കുറ്റപത്രത്തിൽ കിരണിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം സമർപ്പിച്ചത്. പ്രതി കിരൺകുമാർ അറസ്റ്റിലായി 80 ആം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. 102 സാക്ഷികളും, 92 റെക്കോർഡുകളും, 56 തൊണ്ടിമുതലുകളും ഉൾപ്പെടുന്നതാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകൾ കൂടി ഉൾപ്പെടുത്തിയാൽ 2419 പേജാകും.


ഇതുംകൂടി വായിക്കുക;വിസ്മയ കേസ്; ആളൂരിനെ വേണ്ടെന്ന് കിരണ്‍കുമാര്‍, ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി


സർക്കർ ഉദ്യോഗസ്ഥനായ പ്രതി കൂടുതൽ സ്ത്രീധനം മോഹിച്ചാണ് വിസ്മയയെ വിവാഹം കഴിച്ചതെന്നും. എന്നാൽ പ്രതീക്ഷിച്ച സ്ത്രീധനം ലഭിക്കാതെ വന്നപ്പോൾ ശാരീരികമായും മാനസികമായും ഭാര്യയെ പീഡിപ്പിച്ചെന്നും.ഇത് വിസ്മയയുടെ മരണത്തിലേക്ക് എത്തിച്ചെന്നുമാണ് കുറ്റപത്രം പറയുന്നു. സ്ത്രീധനമായി ലഭിച്ച കാർ പ്രതിക്ക് ഇഷ്ടപ്പെട്ടില്ല എന്നതായിരുന്നു പീഡനത്തിന് ഒരു പ്രധാനകാരണമായി കുറ്റപത്രത്തിൽ പറയുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി പറഞ്ഞു. വേഗത്തിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകാൻ കഴിയുമെന്നാണ് അന്വേഷണസംഘത്തിന് പ്രതീക്ഷ.
ENGLISH SUMMARY;Vismaya case followup
YOU MAY ALSO LIKE THIS VIDEO;

Exit mobile version