Site iconSite icon Janayugom Online

അനുവാദമില്ലാതെ പകർത്തിയ ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു; ആറ്റുകാൽ പൊങ്കാല വിവാദങ്ങളിൽ പ്രതികരിച്ച് രമ്യ പണിക്കർ

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് അനുവാദമില്ലാതെ പകർത്തിയ ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചുവെന്ന് നടി രമ്യ പണിക്കർ. സ്വന്തം വീട്ടുമുറ്റത്ത് അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താൻ പൊങ്കാല അർപ്പിച്ചത്. വിശേഷങ്ങൾ ചോദിച്ചെത്തിയ ചില മാധ്യമപ്രവർത്തകർ താൻ അറിയാതെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. നിലത്തിരുന്ന് അടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആരൊക്കെ എങ്ങനെയൊക്കെയാണ് കാമറ സൂം ചെയ്യുന്നത് എന്ന് നോക്കാൻ കഴിയില്ല. 

സ്വന്തം വീടിന്റെ സൗകര്യത്തിൽ നിൽക്കുമ്പോൾ ഇത്തരം അനാവശ്യമായ ഇടപെടലുകൾ നടത്തുന്നത് വിശ്വാസവഞ്ചനയാണെന്നും രമ്യ പറഞ്ഞു. അനുവാദം ചോദിക്കാതെ എത്തിയ ഓൺലൈൻ മീഡിയ പ്രവർത്തകർ പകർത്തിയ ദൃശ്യങ്ങൾ ആണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടത്. സ്വകാര്യ നിമിഷങ്ങൾ എടുത്ത് പുറത്തു വിട്ട ശേഷം വസ്ത്രധാരണത്തെയും മാന്യതയെയും കുറിച്ച് നടികളോട് ഉപദേശിക്കുന്നത് ശരിയല്ലെന്ന് രമ്യ വ്യക്തമാക്കി.

Exit mobile version