Site iconSite icon Janayugom Online

ഈ റയില്‍വേസ്റ്റേഷനിലെത്തിയാല്‍ വെള്ളച്ചാട്ടവും ഫ്രീയായി കാണാം; ചോര്‍ന്നൊലിച്ച് ട്രെയിനും

traintrain

വടക്കേ ഇന്ത്യയിലെ കനത്ത മഴയില്‍ നിന്ന് ട്രെയിന്‍ യാത്രികര്‍ക്കും രക്ഷയില്ല. റയില്‍വേ സ്റ്റേഷനും ട്രെയിനുകളും വലിയ രീതിയില്‍ ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുംബൈയിലെ ബൈക്കുള റയില്‍വേ സ്റ്റേഷനിലുണ്ടായ ചോര്‍ച്ച, വെള്ളച്ചാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് വീഡിയോ പങ്കുവച്ച് മുംബൈ മാറ്റേഴ്സ് എന്ന ട്വിറ്റര്‍ പേജ് കുറിക്കുന്നു. 

ചോര്‍ന്നൊലിക്കുന്ന ട്രെയിനുകളും റയില്‍വേ സ്റ്റേഷനുകളും കാരണം എല്ലായിടത്തും ട്രെയിനിനുള്ളില്‍പ്പോലും കുടചൂടിയിരിക്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സൗകര്യങ്ങള്‍ നടപ്പിലാക്കിയിട്ടുകൂടി, ട്രെയിനുകളെ മെച്ചപ്പെടുത്താനോ ട്രെയിന്‍ അപകടങ്ങള്‍ കുറക്കാനോ സാധിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേട് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. 

Eng­lish Sum­ma­ry: Visu­als from Mum­bai Rail­way station 

You may also like this video

Exit mobile version