ട്രയൽ റൺ ആരംഭിച്ച് 4 മാസം പിന്നിടുമ്പോഴേക്കും ചരിത്ര നേട്ടം കൈവരിച്ച് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ ഒന്നിന് പുറകെ ഒന്നായി വിഴിഞ്ഞം തീരത്തെത്തിയത് കേരളത്തിൻറെ വികസന ചരിത്രത്തിന് പുതിയൊരു നാഴികക്കല്ലായി. ജൂലൈ മാസത്തിൽ 3, സെപ്റ്റംബറിൽ 12 ‚ഒക്ടോബറിൽ 23 ‚നവംബർ മാസത്തിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജി എസ് ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്.
ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖമെന്ന നേട്ടവും വിഴിഞ്ഞത്തിന് സ്വന്തമായി. ലോകത്തെ ഏറ്റവും വലിപ്പമുള്ള മദര്‍ ഷിപ്പുകള്‍ നങ്കൂരമിടാന്‍ സൗകര്യമുള്ള ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമായി അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിലും വിഴിഞ്ഞം ഇടം നേടിക്കഴിഞ്ഞു.