Site iconSite icon Janayugom Online

വിഴിഞ്ഞം തുറമുഖം കമീഷനിങ് മേയ് രണ്ടിന്; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖം മേയ് രണ്ടിന് പ്രവർത്തനക്ഷമമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് സമർപ്പിക്കും. ഇതിനകം ഇരുന്നൂറിലധികം കപ്പലുകൾ എത്തിച്ചേർന്ന വിഴിഞ്ഞം, രാജ്യത്തിന്റെ ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യമായ തുറമുഖമായാണ് കണക്കാക്കുന്നത്. പ്രവർത്തനമാരംഭിക്കുന്നതോടെ ഇത് ലോകത്തെ പ്രധാന തുറമുഖങ്ങളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്കുള്ള പാരിസ്ഥിതിക അനുമതി കഴിഞ്ഞ മാസം സർക്കാർ നൽകിയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയുടെ ലഭ്യത ഉറപ്പായതോടെ കമീഷനിങ് തീയതി ഉറപ്പിക്കുകയായിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു വഴി തുറമുഖത്തിന്‍റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍ സാധിക്കും. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറും. തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി പതിനായിരം കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്.

Exit mobile version