Site iconSite icon Janayugom Online

വ്ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും

റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിൻറെ ഭാഗമായാണ് പുടിൻറെ സന്ദർശനം.സന്ദർശനത്തിന്റെ തിയതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരുക്കങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റിനെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചിരുന്നു.

റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുന്നത്. 2030–ലെ സാമ്പത്തിക മാർഗരേഖയുടെ വളർച്ച ലക്ഷ്യമിട്ടാണ് പുടിൻറെ ഇന്ത്യൻ സന്ദർശനം. ഇന്ത്യ‑റഷ്യ ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 100 ബില്യണിനുമ്മേൽ വർധിപ്പിക്കാനും ധാരണയായിട്ടു പ്രതിവർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 60 ബില്യൺ ഡോളറാണ് നിലവിലുള്ളത്. ചെയ്യുന്നതിൽ ചെന്നൈ-വ്‌ളാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴിയാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ പങ്ക് വഹിക്കുന്നത്.

Exit mobile version