എഐവൈഎഫ് നേതൃത്വത്തില്‍ ഇന്ത്യൻ യുവാക്കളുടെ മുമ്പിലുള്ള വെല്ലുവിളികളെക്കുറിച്ചുള്ള ദേശീയ കൺവെൻഷൻ വോയ്സ് ഓഫ് യങ് ഇന്ത്യ ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. ജവഹര്‍ ഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ മതേതര, ജനാധിപത്യ, ഇടതുപക്ഷ യുവജന സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. യുവജനങ്ങളെ ഒന്നിപ്പിക്കുക, ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന വിഷയത്തിൽ പി സന്തോഷ് കുമാർ എംപി സംസാരിക്കും.
എഐവൈഎഫ് ദേശീയ പ്രസിഡന്റ് സുഖ്ജീന്ദർ മഹേശരി, ജനറൽ സെക്രട്ടറി തിരുമലൈ രാമൻ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് വി ബി, ഡിവൈഎഫ്ഐ ജനറൽ സെക്രട്ടറി ഹിമഘ്നരാജ് ഭട്ടാചാര്യ, ഡിഎംകെ വിദ്യാര്‍ത്ഥി വിഭാഗം സെക്രട്ടറി ഏഴിലരശൻ എംഎൽഎ, സിവൈഎസ്എസ് ദേശീയ കോഓർഡിനേറ്റർ അനുരാഗേന്ദ്ര നിഗം, മുഹമ്മദ് ഫഹദ്, രാജേഷ് യാദവ്, നിതീഷ് പട്ടേൽ തുടങ്ങിയവര്‍ പ്രസംഗിക്കും.
English Summary: Voice of Young India today in New Delhi
You may also like this video