സംസ്ഥാനത്ത് വയോജനങ്ങള്‍ക്ക് വളണ്ടിയര്‍ സേവനം ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പണമില്ലാത്തത് കൊണ്ട് അവര്‍ക്ക് ചികിത്സ കിട്ടാതിരിയ്ക്കരുതെന്നും വയോജക്ഷേമം സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരള പൊതുജനാരോഗ്യബില്‍ സമഗ്രവും സുതാര്യവുമായി രൂപപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സെലക്ട് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബില്ലുമായി ബന്ധപ്പെട്ട് ചില തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. രോഗം വന്നാല്‍ ഏതു ചികിത്സാരീതി സ്വീകരിക്കണമെന്നത് ബില്‍ ചോദ്യംചെയ്യുന്നില്ല.
പുതിയ വൈദ്യശാസ്ത്രശാഖകളെ അംഗീകരിക്കില്ലെന്ന പ്രചാരണവും വാസ്തവമല്ല. അംഗീകൃത യോഗ്യതകളുള്ളവര്‍ക്ക് നിയമവിധേയമായി പ്രാക്ടീസ് ചെയ്യാന്‍ തടസ്സമില്ല. അതേസമയം പൊതുജനാരോഗ്യനിയമം ഏകപക്ഷീയമായി കൊണ്ടുവരാനല്ല, മറിച്ച് എല്ലാവരുടെയും അഭിപ്രായം കേട്ട് ബില്ലില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തി പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമം നടക്കുന്നത്. കോവിഡ്, നിപാ തുടങ്ങിയ മഹാമാരികളെ നേരിട്ടപ്പോഴാണ് ഏകീകൃത നിയമത്തിന്റെ ആവശ്യകത മനസ്സിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളെ ഉള്‍പ്പെടുത്തി മൂന്നാമത് സെലക്ട് കമ്മിറ്റി യോഗമാണ് നടന്നത്. തിരുവനന്തപുരത്ത് ചേരുന്ന അവസാനയോഗത്തിനുശേഷം അഭിപ്രായങ്ങള്‍ പരിശോധിച്ച് ക്രോഡീകരിക്കും. നിയമസഭയുടെയും പ്രതിപക്ഷത്തിന്റെയും നിര്‍ദേശമനുസരിച്ച് ആവശ്യമായ മാറ്റംവരുത്തി ബില്‍ പുതുക്കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി ഉത്തരവും പരിഗണിച്ചാവും ബില്ലില്‍ ഭേദഗതി വരുത്തുക.
English Summary:Volunteer service for the elderly will be guaranteed; Minister Veena George
You may also like this video