Site iconSite icon Janayugom Online

യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്

യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നിവർ വോട്ട് ചെയ്യും. 1997‑ൽ ടെക്‌സാസ് ലെജിസ്ലേച്ചർ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമം പാസാക്കിയിരുന്നു. ബഹിരാകാശ ഏജൻസിയുടെ ട്രാക്കിംഗ് ആൻ്റ് ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ച് ചെയ്യുന്ന വോട്ടുകൾ നാസ ആണ് കൈമാറുക. ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ത്ഥം ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിലെ തകരാറുകള്‍ കാരണം ഇപ്പോള്‍ നിലയത്തില്‍ തുടരുകയാണ്. 

2025 ഫെബ്രുവരിയിലാണ് സുനിത വില്യംസും സഹയാത്രികനായ ബച്ച് വില്‍മോറും തിരികെ എത്തുക. അതുവരെ ഇരുവരും നിലയത്തിലെ ശാസ്ത്ര ദൗത്യങ്ങളുടെ പങ്കാളിയാവും. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കും 34 സെ​ന​റ്റ് സീ​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ത​ന്നെ സാ​ധാ​ര​ണ​യാ​യി ഫ​ലം പു​റ​ത്തു​വ​രാ​റു​ണ്ടെ​ങ്കി​ലും, ഇ​ക്കു​റി ഏ​റെ വൈ​കു​മെ​ന്നാ​ണ് റിപ്പോർട്ട്.

Exit mobile version