Site iconSite icon Janayugom Online

വോട്ടര്‍ ഐഡി-ആധാര്‍ ബന്ധിപ്പിക്കല്‍; സമയം നീട്ടി

adhaaradhaar

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്.
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം. 2024 മാർച്ച് 31 വരെയാണ് പുതിയ സമയം. ഐഡി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്നും കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയുന്നതിനാണ് ഐഡി ബന്ധിപ്പിക്കല്‍ എന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2021ലാണ് വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുമതി നല്‍കിയുള്ള ബില്‍ ലോക്‌സഭ പാസാക്കിയത്.

ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന്, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്, വോട്ടർ ഐഡി അല്ലെങ്കിൽ ഇപിഐസി നമ്പർ, ആധാർ നമ്പർ എന്നിവ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം. 

Eng­lish Sum­ma­ry: Vot­er ID-Aad­haar link­age; Time extended

You may also like this video

Exit mobile version