കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചനം രേഖപ്പെടുത്തി. തന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് രാഷ്ട്രപതി അനുശോചന സന്ദേശം അറിയിച്ചത്. വി എസ് അച്യുതാനന്ദന്റെ ദീർഘകാല പൊതുജീവിതം എടുത്തുപറഞ്ഞ രാഷ്ട്രപതി, അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്തെന്ന് ഓർമ്മിപ്പിച്ചു.
“കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനമറിയിക്കുന്നു. തന്റെ ദീർഘകാല പൊതുജീവിതത്തിൽ, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനോടും അണികളോടും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു,” രാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു.

