Site iconSite icon Janayugom Online

വി എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റില്‍

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്പ് സ്വദേശി വി അനൂപാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായ അനൂപ്, വി എസിനെ അധിക്ഷേപിച്ച് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. അനൂപിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version