ബിഹാറില്‍ വിവിപാറ്റ് സ്ലപ്പുകള്‍ നടുറോഡില്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വന്‍ പ്രതിഷേധം. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. വോട്ടര്‍ വെരിഫൈബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (VVPAT) സ്ലിപ്പുകള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗുരുതര പിഴവെന്നാണ് ആരോപണം. അതേസമയം ബിഹാറിലെ സമസ്തിപൂരിലെ റോഡരികില്‍ കണ്ടെത്തിയത് മോക് പോളിനുപയോഗിച്ച സ്ലിപ്പുകളാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
ബിഹാറില്‍ നടുറോഡില്‍ വിവിപാറ്റ് സ്ലിപ്പുകള്‍; പ്രതിഷേധം ഉയരുന്നു

