Site iconSite icon Janayugom Online

സഹോദരന്റെ മകനെ ആസിഡ് ഒഴിച്ച് കൊല പ്പെടുത്തിയ വയോധികയും മരിച്ചു

ഇടുക്കിയിൽ സഹോദരന്റെ മകനെ ആസിഡ് ഒഴിച്ചു കൊന്ന വയോധികയും മരിച്ചു. ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി കുറ്റിയാനിയിൽ തങ്കമ്മയാണ് മരിച്ചത്.കഴി‍ഞ്ഞ 24 നാണ് സഹോദരപുത്രനായ സുകുാരനുനേരെ തങ്കമ്മ ആസിഡ് ഒഴിച്ച് ആക്രമിച്ചത്. സുകുമാരൻ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. കൊല്ലപ്പെട്ട സുകുമാരന്റെ അച്ഛന്റെ സഹോദരിയാണ് തങ്കമ്മ. സുകുമാരനെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ തങ്കമ്മ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 

സുകുമാരന്റെ നിരപ്പേൽ കടയിലുള്ള വീട്ടിൽ വച്ചായിരുന്നു ആക്രമണം. സുകുമാരൻ വാങ്ങി പണയം വച്ച തങ്കമ്മയുടെ സ്വർണാഭരണങ്ങൾ ഏറെ തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം ഇരുവരും തമ്മിൽ സ്വർണത്തെച്ചൊല്ലി തർക്കം ഉണ്ടായി. 

സുകുമാരനെ നാട്ടുകാർ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള യത്രാ മധ്യോയാണ് മരിച്ചത്. കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version