Site iconSite icon Janayugom Online

വാളയാർ ആൾക്കൂട്ട കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ ഛത്തീസ്‌ഗഢ്‌ ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭയ്യാൽ കൊല്ലപ്പെട്ട കേസിൽ ഒരാളെ കൂടി അറസ്റ്റില്‍. ഈസ്റ്റ് അട്ടപ്പള്ളം അമ്മ നിലയത്തിൽ രാജേഷ് (39) നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വാളയാർ നിലംപതി യൂണിറ്റിൽ ഐഎൻടിയുസി ചുമട്ടുതൊഴിലാളിയാണ് രാജേഷ്. ഇയാൾക്കെതിരെ വാളയാർ പൊലീസ് സ്റ്റേഷനിൽ അഞ്ച് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

വാണിജ്യ നികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യാപാരികളുടെ പണം തട്ടിയ കേസിലും പ്രതിയാണ് രാജേഷ്. അതിഥി തൊഴിലാളിയായ രാം നാരായൺ ഭാഗേലിനെ മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന ആളാണ് രാജേഷ്. കേസിൽ ഇതുവരെ എട്ടു പേരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം ഗോപകുമാർ അറിയിച്ചു.

കഴിഞ്ഞ മാസം 17നാണ് ആൾക്കൂട്ട മർദ്ദനത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാം നാരായൺ ഭയ്യാൽ കൊല്ലപ്പെടുന്നത്. അറസ്റ്റിലായ എട്ടു പേരിൽ അഞ്ച് പേർ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

Exit mobile version