Site iconSite icon Janayugom Online

വാളയാർ ആൾക്കൂട്ട കൊലപാതകം: രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകും

പാലക്കാട് വാളയാറിൽ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് ബിലാസ്പുർ സ്വദേശി രാംനാരായൺ ബാഗേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റാംനാരായണൻ ബാഗേൽ കൊല്ലപ്പെട്ടത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കുടുംബത്തെ സംരക്ഷിക്കാനാണ് ആ ചെറുപ്പക്കാരൻ ഛത്തീസ്ഗഢിൽ നിന്നും ഇവിടെയെത്തിയത്. 

രണ്ട് കുഞ്ഞുമക്കളും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബം ബാഗേൽ കൊല്ലപ്പെട്ടതോടെ ആശ്രയമില്ലാത്തവരായി. ആ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 30 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാര്യയ്ക്കും അമ്മയ്ക്കും അഞ്ച് ലക്ഷം രൂപ വീതവും, രണ്ട് മക്കൾക്ക് 10 ലക്ഷം രൂപ വീതവുമാണ് നൽകുക. മക്കളുടെ പേരിലൂള്ള 20 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി നൽകും. അതിൽ നിന്ന് ലഭിക്കുന്ന പലിശ മക്കളുടെ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ അമ്മയ്ക്ക് നൽകാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version